ലോകാക്ഷരപ്രകാശമാകട്ടെ
ഈ വചനയജ്ഞം!
വി. മധുസൂദനന് നായർ
ബിന്ദുവിന്റെ നര്‍മ്മബിന്ദുക്കളില്‍, ആദ്യത്തെ കണ്‍തിളക്കങ്ങള്‍ക്കപ്പുറം, അനേകം മര്‍മ്മസന്ധികളുണ്ട്. സിദ്ധരായ എഴുത്തുകാരുടെ കൈയടക്കമാണത്. ഏഴു ഭാഗ ങ്ങളായിത്തിരിച്ച് സംവിധാനം ചെയ്തിരിക്കുന്ന “കോഫി വിത്ത് ഗാന്ധാരിയമ്മ” എന്ന ഈ ഗ്രന്ഥം മുഴുവന്‍ വായിച്ചപ്പോള്തോന്നിയതാണ്, ഇതിനുള്ളില്‍ മുങ്ങിയെടുക്കാനേറെയുണ്ടെന്ന്. ദേശാന്തര ജീവിതാനുഭവങ്ങളുടെ വൈവിധ്യങ്ങള്‍, വൈ രുധ്യങ്ങള്, അവയ്ക്കുള്ളിലെ നേരുകള്‍, നേരുകേടുകള്‍, ജീവിതരീതി വ്യത്യാസങ്ങള്‍ - ഇവയെല്ലാം നേര്‍മ്മകളും അകപ്പൊരുളുമുള്ള കൊച്ചുവചനങ്ങളിലൊതുക്കാന്‍ ഒന്നാമതായി വേണ്ടത് സിദ്ധിതന്നെയാണ്. സരസമായ നിരീക്ഷണകൗതുകവും സൂക്ഷ്മദര്‍ശനശേഷിയും വിശകലനപാടവവും ആ സിദ്ധിയെ സാഫല്യമുള്ളതാക്കുന്നു. നാട്ടുമനസ്സും നവകാലമനസ്സും കൊരുത്തെടുക്കാനുള്ള നൈപുണി അതിനെ അധികം കാവ്യാത്മകവുംജൈവവുമാക്കുന്നു. അതകൊണ്ട് ഒറ്റനോട്ടത്തില്‍, ലഘുവായി വായിച്ചുപോകാവുന്ന ഇതിലെ രചനകളിെല മ്പാടും സമ്പുഷ്ടമായ രസായനശക്തി ഉണ്ട് .
അന്യദേശത്തു പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്നവരെയെല്ലാം ‘പ്രവാസികള്‍’ എന്നാണ് നാമിന്നു വിളിക്കുന്നത്. അവര്‍ എഴുതുന്ന കൃതികള്‍ക്ക് ‘പ്രവാസിസാഹിത്യം’ എന്ന പേരു കൊടുക്കുകയും ചെയ്യുന്നു. ഇന്നത്തെ അവസ്ഥയില്‍ ഇതു വേണമോ എന്നു ചിന്തിക്കാവുന്നതാണ് എന്നൊരു വിനീതാഭിപ്രായം പ്രകാശിപ്പിക്കട്ടെ. സ്വന്തദേശത്തു നിന്ന് മനസാ അന്യരായി പോകേണ്ടിവരുന്നവരും മറുദേശത്ത് ഒറ്റപ്പെട്ടവരുമല്ലേ പ്രവാ സികള്‍! ഏതാണ്ടു തിരസ്കൃതര്‍? ഇത് ഈ വിഷയത്തിലെ വിദഗ്ധചിന്തകര്ക്കു വിടുന്നു. ശ്രീമതി ബിന്ദുവിന്റെ ഈ ഗ്രന്ഥത്തിലെ രചനകളില്‍ ആവിധമുള്ള അന്യതയുടെയും സം ഘര്ഷത്തിന്റേയും ആവിഷ്കാരത്തിനപ്പുറം എനിക്കു കാണാന്‍, എന്റെ പരിമിത നേത്രങ്ങ ള്‍ക്കു കാണാന്‍ കഴിയുന്നത് ഇരുദേശങ്ങളില്‍ പകര്‍ന്നു ജീവിക്കുന്നവരുടെ ജീവിതപരി ണാമങ്ങളെയും അവസ്ഥകളെയുമാണ്. അകലെ നില്ക്കുന്നുവെങ്കിലും ഒട്ടും അകലാതെ ലോകാക്ഷരപ്രകാശമാകട്ടെ ഈ വചനയജ്ഞം വി. മധുസൂദനന് നായര്‍ 10 കോഫി വിത്ത് ഗാന്ധാരിയമ്മ കാണുന്ന തന്നാട്ടുജീവിത സ്വഭാവങ്ങളെയുമാണ്. അതെല്ലാം നാടന്‍ രീതിയില്‍, നാടന്‍ കവിതയില്‍, നാട്ടുമൊഴിത്തിളക്കത്തോടെയും ഒപ്പം നവീനമായ,സ്വകീയമായ വചനശൈലിയോടെയും അവതരിപ്പിക്കാനുള്ള തന്മയത്വമാണ്. അതുകൊണ്ട് ഇവയില്‍പ്പലതും ക്ലിഷ്ടമായ സാഹിത്യകാണ്ഡങ്ങളല്ല, രസവാഹിനികളായ സംഭാഷണങ്ങളാണ്.
‘കോഫി വിത്ത് ഗാന്ധാരിയമ്മ’ എന്ന പേരില്‍തന്നെയുണ്ട് ഇതിന്റെ ധ്വനി. നാടകീ യമായ കാവ്യഭാഷണം. അമേരിക്കന്‍ ജീവിതവും തനിമലയാളഗ്രാമജീവിതവും, ഒതുക്കി വച്ചിരിക്കുന്നു. അത് വിടര്‍ത്തിയെടുത്തു നോക്കുകയേ വേണ്ടൂ.
അതേ, മധുരകാല്പനിക ശൈലിയും ഹാസോപഹാസങ്ങളുടെ നിശിതശൈലിയും നിരുപദ്രവും ധ്വനിഭരിതവുമായ നര്‍മ്മശൈലിയും ഒരുപോലെ വരുന്നുണ്ട് ബിന്ദുവിന്റെ ഉള്ളില്‍നിന്ന്. അന്യദേശവാസം കൊണ്ട് ആത്മഭൂമി വറ്റിപ്പോകുമോ എന്ന ചോദ്യത്തിന് ഇല്ലേയില്ല എന്ന് ഉത്തരം തരുന്ന ബിന്ദുവിന്റെ ഉച്ചാരണങ്ങള്‍, നാട്ടുമനസ്സില്‍ ലോകമന സ്സിനെ നട്ടുപൊടിപ്പിക്കുന്ന ഈ രാസസമന്വയവിദ്യ അനുസന്ധേയമാണ്, അന്യദേശവാ സികളായ സാഹിത്യപ്രയത്നികള്ക്കും. എത്ര അയത്നലളിതമാണ്, ഔചിത്യഭദ്രമാണ് ആ ഭാഷ! എഴുത്തുകാരന്റെ വചനത്തില്‍ സ്ഥലകാലങ്ങള്‍ വ്യഞ്ജനാശക്തിയോടെ സംഗമിച്ച് സാര്വകാലികതയിലേക്കു സഞ്ചരിക്കുമെന്ന് പറയാതെ പറയുന്ന നൈസര്‍ഗികത കൊണ്ട് ധന്യമായ രചനകളാണധികവും. തന്ദ്രിയറ്റ വാഗപാസന, ബലിഷ്ഠമായ സംസ്കാ രാധാനം, സന്തുലിതമായ ദര്‍ശനം ഇവകൊണ്ട് ബിന്ദുവിന്റെ കാവ്യഭാഷ രസബിന്ദുക്കളായിരിക്കുന്നു. ഇനി നൂറ്റൊന്നാവര്ത്തിയേ വേണ്ടൂ അത് അധികതേജസ്സാ ര്ജിക്കാന്. ആത്മാവര്ത്തനവൈരസ്യം തെല്ലുമില്ലാതെ, ബിന്ദുവിന്റെ വചനയജ്ഞം ലോ കാക്ഷരപ്രകാശമായി വളരട്ടെ. കാലം അതിലൂടെ കണ്തുറക്കുമാറാകട്ടെ!
പ്രാര്‍ത്ഥനയോടെ