ബൈക്കില്‍ ചുറ്റിയ വള്ളി

വേലി തന്നെ വിളവു തിന്നുക, പയ്യെതിന്നാല്‍ പനയും തിന്നാം, കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുക. എന്നൊക്കെ കേട്ടിട്ടില്ലേ? ഉണ്ടാവണമല്ലോ. പക്ഷെ ഇതുമായി ഇവിടെ പറയാൻ പോകുന്ന  കാര്യങ്ങള്‍ക്ക് ഒരു ബന്ധവുമില്ല.

പിന്നെന്തിന് പറഞ്ഞു എന്നല്ലേ? ‘കഥയില്‍ ചോദ്യമില്ല’ എന്ന് ഓര്‍മ്മിപ്പിക്കാനും ഇനി പറയുന്ന കാര്യങ്ങള്‍ ഒന്നും തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതില്ല എന്ന് നിര്‍ദ്ദേശിക്കാനും ആയി പറഞ്ഞു എന്ന് മാത്രം.

ഇനി തുടങ്ങാം...

എളിമയുടെ നിറകുടമായി മകുടോദാഹരണം തേഞ്ഞ അച്ഛന്റെ ചെരുപ്പുമിട്ട് ക്ഷമിക്കണം അച്ഛന്റെ തേഞ്ഞ ചെരുപ്പുമിട്ട്, നിറം മങ്ങിയ ലുങ്കിയും പുതിയതല്ലാത്ത ടീഷര്‍ട്ടു മണിഞ്ഞ് കുട്ടേട്ടന്റെ കടയെ ലക്ഷ്യമാക്കി ഞാന്‍ നടന്നു. വീട്ടില്‍ കിടന്ന കാറും, നിന്ന ബൈക്കും, ചാരിയിരുന്ന സൈക്കിളും എന്റെ എളിമയെ മാനിച്ച് സലാം വച്ച് മാറിനിന്നു.അമേരിക്കക്കാരനാണെന്ന ജാട (ഉണ്ടെങ്കിലും) തോന്നരുത്  എന്നതായിരുന്നു ദുരുദ്ദേശം.

വിദൂരവാസികള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട അഞ്ചു  ചോ ദ്യ ങ്ങ ളുടെ ഉത്തരങ്ങള് ‍പി.എസ്.എസി ടെസ്റ്റിന്റെ ഗൈഡ്  ഡൗണ്‍ ലോ ഡ് ചെ യ്ത് പഠിച്ചുവച്ചതിന്‍ പ്രകാ രം,അഞ്ചാം തീയതി വന്നു, ഇരുപത്തിയഞ്ചാം തീയതി  പോ കും , പതിനഞ്ചു ദിവസത്തെ ലീവുണ്ട്, അവിടെയി പ്പോ ള്‍ തണുപ്പാണ്, ഇന്‍ഷ്വറന്‍സ് പോ ളിസി ആവശ്യമില്ല എന്നീക്രമത്തി ലോ  ക്രമക്കേ ടി ലോ പറഞ്ഞു  പോ ന്നു. അത് ഒരു അക്രമമായി എനിക്ക് തോ ന്നിയതുമില്ല. കാ രണം നാട്ടുകാ ര്‍ ഒന്നു കുശലം ചോ ദിച്ചാല്‍ മാഞ്ഞുപോ കുന്നതാ യി രുന്നില്ലഎന്റെ മനോ ധൈ ര്യം , മറിച്ച് ഈ കടലാസില്ലാ ചോ ദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞു നടക്കുവാന്‍ വേ ണ്ടിമാത്ര മാണ് തലയോ ന്നിന് ആയിരത്തി അഞ്ഞൂറു  ഡോ ളര്‍ എന്നക ണക്കില്‍മൂന്നുതലകള്‍ക്കും കൂടി ഏതാണ്ട് മൂന്ന് ലക്ഷം ഇന്ത്യന്‍ മണീസ് കോ ടുത്ത് മുപ്പത്തിയ ഞ്ചു മണിക്കൂര്‍ യാത്ര ചെ യ്ത് ഞാന്‍ വന്നിരിക്കുന്നത് തന്നെ .