പ്രൊഫ വി മധുസൂദനൻ നായർ
മധുരകാല്പനിക ശൈലിയും ഹസോപഹാസങ്ങളുടെ നിശിതശൈലിയും നിരുപദ്രവും ധ്വനിഭരിതവുമായ നർമ്മശൈലിയും ഒരുപോലെ വരുന്നുണ്ട് ബിന്ദുവിന്റെ ഉള്ളിൽനിന്ന്. അന്യദേശവാസം കൊണ്ട് ആത്മഭൂമി വറ്റിപ്പോകുമോ എന്ന ചോദ്യത്തിന് ഇല്ലേയില്ല എന്ന് ഉത്തരം തരുന്ന ബിന്ദുവിന്റെ ഉച്ചാരണങ്ങൾ, നാട്ടുമനസ്സിൽ ലോകമനസ്സിനെ നട്ടുപൊടിപ്പിക്കുന്ന ഈ രാസസമന്വയവിദ്യ അനുസന്ധേയമാണ്, അന്യദേശവാസികളായ സാഹിത്യപ്രയത്നികൾക്കും. എത്ര അയത്നലളിതമാണ്, ഔചിത്യമാണ് ആ ഭാഷ ! എഴുത്തുകാരന്റെ വചനത്തിൽ സ്ഥലകാലങ്ങൾ വ്യഞ്ജനാശക്തിയോടെ സംഗമിച്ച് സാർവകാലികതയിലേക്കു സഞ്ചരിക്കുമെന്ന് പറയാതെ പറയുന്ന നൈസർഗികതകൊണ്ട് ധന്യമായ രചനകളാണധികവും.
0 comments on “പ്രൊഫ വി മധുസൂദനൻ നായർ”