ദേശാന്തരങ്ങൾ നീ ചുറ്റി വന്നീടിലും
കാഴ്ചകൾ കണ്ടു മനം നിറഞ്ഞീ ടിലും
ചില നാട്ടിലവിടുത്തെ അന്നം രുചിച്ചിട്ടു
ഭേഷായ് നിറഞ്ഞ് രസിച്ചു വന്നീടിലും
ആരാമമൊന്നിൽ കടന്നു നീ ചെല്ലുമ്പൊ-
ഴവിടെപ്പകർന്നതാം തേൻ നുകർന്നീടിലും
മാമ്പഴത്തോപ്പതിൽ ഒന്നിൽ കടന്നു നീ
മധുവൂറുമക്കനി ഒന്നു രുചിക്കിലും
കാലമേറെക്കഴിഞ്ഞു പോയീടിലും
കോലം തകർന്നു ജര നിറഞ്ഞീ ടിലും
കണ്ടൊരാ സ്വപ്നങ്ങൾ തൻ കൂട്ടിലായഗ്നി
പൊള്ളി ച്ചൊരാത്മാവു നീറുന്ന നേരത്തു
തുളസി തീർത്ഥം കഴിച്ചാത്മാ വി -
നുള്ളിലെ തീയണച്ചീടുവാൻ നീ നിനച്ചീടുകിൽ
മധുനാരകം തൻറെ ചോട്ടിൽപ്പടർന്നോ രാ
തുളസിക്കതിർവനം കത്തിരിക്കും സദാ
ഹൃദയം പൊഴിച്ചൊരാ മഴവീണു പുഷ്പിച്ച
തുളസിക്കതിർവനം കത്തിരിക്കും സദാ
Sreeram says:
Check your spellings