രാധയുടെ പരിഭവം ....
ഒഴുകുവാൻ വഴിയേതുമില്ലാതെ യെന്നിലെ
പ്രണയമോ തേടുന്നു കാർവർണനെ
സ്നേഹ വാത്സല്യം ചൊരിഞ്ഞു നീയെന്നിലെ
എന്നെയോ മാധവാ സുഭഗയാക്കി
ഭൂമിയ്ക്ക് മൂര്ധാവിലയെന്നെ വാഴിച്ചു
പ്രണയത്തിൻ ദേവതയാക്കി നീയും
കണ്ണനും രാധയും ജന്മാന്തര ങ്ങളിൽ
മുഗ്ദ്ധ സ്നേഹത്തിൻ പ്രവാഹമായി
കാളിന്ദി തേങ്ങുന്നു ഗോക്കളും തേടുന്നു
കേശവാ മാധവാ എങ്ങു പോയീ
ഏകാഗ്രനായെന്നുമെൻ മൊഴി കേൾക്കുവാൻ
ചാരത്തു പോന്നിടാൻ മോഹമില്ലേ
നോവിന്റെ തീരങ്ങൾ മായ്ച്ചു നീ മാധവാ
നേരിന്റെ വേണുവിൻ നാദമാകൂ
ചാരത്തു പോരുകിൽ മകരന്ദ മായ നീ
ദൂരത്തു പോകിലോ ബാഷ്പബിന്ദു
ഒരു കൃഷ്ണ തുളസിക്കതിരാക്കി നീയെന്നെ
മാറിലെ വനമലയാക്കിയില്ല
ഒരു ചെറു പീലിയായ് നെറുകയിൽ ചൂടുവാൻ
എന്നെയോ നീയും തിരഞ്ഞതില്ല
കാലിൽ ചിലമ്പിലെ മുത്തായ് മണിയായി
രാധയെ കണ്ണാ നീ ചേർത്തതില്ല
രാധയെ കണ്ണാ നീ ചേർത്തതില്ല
രാധയെ കണ്ണാ നീ ചേർത്തതില്ല
*****************
പരിഭവം കേൾക്കാനെ നി ക്കിഷ്ടമെങ്കിലും
നെ ടിയ നിൻ കൺ പീലി പെയ്തിടല്ലേ
മുത്തല്ല മണിയല്ല കാലിൽ ചിലമ്പല്ല
മുടിയിൽ കോരുത്തൊരാ പീലിയല്ല
വനമാലയിൽ കോർത്ത കതിരല്ല നീ സഖീ
തിലകത്തിനായ് തീർത്ത കൂട്ടുമല്ല
ഈമുളം തണ്ടിലെൻ നിശ്വാസമായെന്റെ
രാധികേ സംഗീത സാന്ത്വനം നീ
ഹൃദയതാളം സഖീ കണ്ണന്റെ ജീവനിൽ
നീയായ് തുടിപ്പതെൻ പ്രാണനല്ലോ
ഹൃദയതാളം സഖീ കണ്ണന്റെ ജീവനിൽ
നീയായ് തുടിപ്പതെൻ പ്രാണനല്ലോ
നീയായ് തുടിപ്പതെൻ പ്രാണനല്ലോ
**********************************************************************************************
കണ്ണന്റെ കഥകളിൽ തീരാത്ത നോവായി
കദനത്തിൻ വേവായി നിന്നു രാധ
തീരാത്ത മോഹത്തിൻ തോരാ ക്കഥയായി
ജന്മാന്ത രങ്ങളായ് കാത്തിരിപ്പൂ ...
© 2024 Powered By Oneteam.us
0 comments on “രാധ കാത്തിരിക്കുന്നു .... ”