നക്ഷത്ര പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ശ്രീമതി ബിന്ദു പണിക്കർ രചിച്ച “കോഫി വിത്ത് ഗാന്ധാരിയമ്മ” എന്ന പുസ്തകത്തിൻറെ ശീർഷകത്തിൽ തന്നെ ഭാരതീയ സംസക്കാരത്തിന്റെയും പാശ്ചാത്യ സംസ്കാരത്തിന്റെയും ക്രമികമായ ഒരു സാംസ്ക്കാരിക സമന്വയം ദർശിക്കാവുന്നതാണ് .വൈകാരികമായും വൈചാരികമായും വളെരയേറെ വൈവിധ്യങ്ങളോടുകൂടിയ വൈയക്തികമായ വൈഞ്ജാനികവൈഭവമുള്ള ശ്രീമതി ബിന്ദുപണിക്കർ എഴുതിയ “കോഫി വിത്ത് ഗാന്ധാരിയമ്മ “മനുഷ്യജീവിതത്തിലെ സന്തപ്തമായ സംസാരദുഖങ്ങളിൽ നിന്നും ഏറ്റുവം എളുപ്പത്തിൽ വിമുക്തമാകാനുള്ള ഉപായമായി വിസ്തരിച്ചു വിചാരവിവേകത്തോടെ വിചിന്തനം ചെയ്തിരിക്കുന്നു.
വിവിധങ്ങളായ തന്റെ അനുഭവങ്ങളിലൂടെ ,ധ്വനി പ്രധാനമായ ഹാസ്യദർശനത്തിലൂടെ മെനഞ്ഞെടുത്ത മനശാസ്ത്രപരമായ ആയുധങ്ങൾ ബുദ്ധി പൂർവം സാമാജികശരീരത്തിനു നേരെ ഉന്നംവെച്ച് തൊടുത്തു വിട്ടിരിക്കുന്നതായി കാണാം.വാചാലമായ പൊട്ടിചിരിയേക്കാൾ എത്രോയോ ഉത്കൃഷ്ടമായാണ് നമ്മുടെ ചുണ്ടിൽ ഒരു ഗൂഢമായ സന്ദേശം കൊണ്ടുള്ള നല്ലൊരു മന്ദസ്മിതം ഈ പുസ്തകത്തിലൂടെ ബിന്ദു ബോധപൂർവം അതിശോഭനമായി അനുസന്ധാനം ചെയ്തു അനുവാചകർക്ക് പ്രധാനം ചെയ്തിരിക്കുന്നത്.
അമേരിക്കയിലെ മലയാളികളുടെ സാമാജികതലത്തിൽ ആഴ്ന്നു പതിഞ്ഞ അന്തഃകരണത്തിലെ ദൂഷണ വാസനകളെ ഉണർത്തി ഹാസ്യസാഹിത്യത്തിലൂടെ പരന്നും, ആഴത്തിലും വ്യാപിപ്പിക്കുവാനുള്ള ഹാസ്യമാതൃകകൾ അന്യരിൽ ചിരിയുണർത്തുന്നതിനിടൊപ്പം തന്നെ ദുരന്തപൂർണമായ അമേരിക്കയിലെ ചില സംക്രോശന്മാരായ മലയാളികളുടെ സാംസ്കാരിക തലങ്ങൾ പരിശോധിക്കാനുള്ള ശ്രേഷ്ഠമായ ഒരുനർമ്മസങ്കൽപ്പവും പ്രസന്നതയോടെ ഈ ഹാസ്യദർശനത്തിലൂടെ ശ്രീമതി ബിന്ദു ഇവിടെ പ്രസക്തമാക്കുന്നുണ്ട്.അങ്ങേയറ്റത്തെ ബുദ്ധിവൈഭവവും ,ഉത്സാഹവും നിറഞ്ഞ മോഹനസുന്ദരമായ ഭാഷിതമായ ഭാവനയുള്ള ഒരു കവിതാ ശകലമാണ് ഈ പുസ്തകം തന്നെ.
പൂർണമായും നമ്മുടെ മനസ്സിനെ ഈ എഴുത്തുകാരി വിചാരങ്ങൾ കൊണ്ട് ആവരണം ചെയ്ത് അനശ്വരമായ അക്ഷയകാന്തിയോടെ ഭാരതീയതയിലേക്ക് അനുനയിപ്പിച്ചു കൊണ്ട് പോകുന്നതായി കാണാം .ഭാരതീയ ദർശനത്തിന്റെ മുഴുവൻ അണിമയും മഹിമയും ഈ സാഹിത്യസൃഷ്ടിയിൽ കാണുന്നു .മനുഷ്യ ജീവിതത്തിലെ സ്നേഹം,ഐശ്വര്യം , ബ്ര്ഹമ്മജ്ഞാനം ,ഹർഷം ഈ സൗന്ദര്യ ഘടകങ്ങൾ നേടാനുള്ള ത്വരയാണ് എന്റെ 'അമ്മ,ഒരു തുളസീദളം,ഞങ്ങളുടെ പാത ,അമ്മയുടെ ഉണ്ണി ,താരാട്ടു ,പ്രതീക്ഷ തുടങ്ങിയ കവിതകളിലിൽ അതിരുച്യമായി അടയാളപ്പെടുത്തിയിരിക്കുന്നത്.
നാം ജീവിക്കുന്ന ഈ ലോകത്തിലെ പല വിഭാവങ്ങൾ തന്നെയാണ് ഈ പുസ്തകത്തിൽ സൂചകമാകുന്നത് .ഈ ലോകത്തിലുള്ള വിവിധ പ്രകാരത്തിലുള്ള ഭാവവിശേഷങ്ങളിൽ ഒന്ന് തന്നെയാണ്കല്യാണം ,ഭർത്താവ് ,ഗർഭിണി,കുമ്പസാരം ,ബൈക്ക്,മഴ ,പ്രഭാതം ,സന്ധ്യ ,താരാട്ടു,ഭൂകമ്പം തുടങ്ങിയവ. ജീവിതത്തിൽ കാണുകയും ,കേൾക്കുകയും
അനുഭവിച്ചറിയുന്നതിന്റെയും അനുകരണം തന്നെയാണ് കവിതയുടെയും ലേഖനങ്ങളുടെയും ഉറവിടം .എഴുത്തുകാരി ഇവിടെ ഈ സാഹിത്യ രചനയിലൂടെ,
കവന പ്രകൃയയിലൂടെ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്തെന്ന്
വാച്യാർത്ഥവും ,വ്യംഗ്യാർത്ഥവും തമ്മിലുള്ള പ്രത്യക്ഷമായ ബന്ധവും പരോക്ഷമായ ബന്ധവും ആദ്യം മനസ്സിലാക്കേണ്ടതുണ്ട്.എത്ര മനോഹരമായാണ് കോഫിയും ഗാന്ധാരിയമ്മയും തമ്മിലുള്ള ബന്ധം ,എഴുത്തുകാരിയും മനസാക്ഷികോടതിയും തമ്മിലുള്ള ബന്ധം; എഴുത്തുകാരിയുടെ ചിന്തയും കുന്തിയും തമ്മിലുള്ള ബന്ധം;
ഭാര്യയും ,ഭർത്താവും തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ ആഴവും ആനന്ദവും
ഇവിടെ അതിസൂക്ഷ്മമായി അനുമാനിച്ചിരിക്കുന്നത്! വാച്യാർത്ഥങ്ങളിൽ നിന്നും എത്ര സുന്ദരമായാണ് ജീവിതത്തിന്റെ അർത്ഥാന്തരങ്ങൾ ബിന്ദു സാധാരണീകരണം നടത്തി ശ്രദ്ധാപൂർവം വർത്തമാനകാലത്തിന്റെ അനുഭവ സാരമാക്കിയിരിക്കുന്നത്.
ബിന്ദു എഴുതിയ എന്റെ 'അമ്മ ,അമ്മയുടെ ഉണ്ണി, താരാട്ടു എന്നീ കവിതകൾ അഗാധമായ അന്തർഭാവങ്ങളോടുകൂടിയ സ്നേഹത്തിന്റെ അംശുമാലയാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു .ഒരു ഭാരതീയ കുടുംബത്തിന്റെ എല്ലാ ഗരിമയും ,മഹിമയും മാതൃ കേന്ദ്രികരമായ ഒരു കുടുംബാന്തരീഷത്തിലാണ് കുടി കൊള്ളുന്നത് .'അമ്മ തന്നെയാണ് ആ കുടബത്തിന്റെ അച്ചാണി .ആ അമ്മയെ കുറിച്ചുള്ള സ്നേഹത്തിന്റെ തിരിച്ചറിവാണ് ബിന്ദുവിന് ഇവിടെ ഇങ്ങനെയൊരു കമനീയമായ കവിതയെഴുതാൻ ആന്തരികമായ ഊർജം നൽകിയത് . മനുഷ്യ ജീവിതത്തിലെ ഏറ്റുവും ഉദാത്തമായ ബന്ധങ്ങളിലൊന്നാണ് മുലയൂട്ടുന്ന അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം .അങ്ങേയറ്റത്തെ ആർജ്ജവത്തോടുകൂടി അമ്മക്ക് മക്കളോടുള്ള അനിയത്രിതമായ സ്നേഹത്തെ കുറിച്ച് ഈ കവിതയിലൂടെ വിവിധ തലങ്ങളിലൂടെ അനുസന്ധാനം ചെയ്ത് അനുവർത്തിച്ചിരിക്കുന്നു. ഈ അമ്മയെന്ന യാഥാർഥ്യം സ്ത്രീയിൽ ശാശ്വതമായതുകൊണ്ടാണ് സ്ത്രീക്ക് പുരുഷനെ ലൈംഗികതക്ക് അപ്പുറത്ത് നിന്നു സ്നേഹിക്കാൻ കഴിയുന്നത്.ഇവിടെയാണ് സ്ത്രീ പുരസ്സരം പുരുഷനേക്കാൾ സമൂഹത്തിൽ ഉയർന്നു നിൽക്കുന്നത്.
സംസ്കൃതത്തിലെ 'മാതൃ' എന്ന ശബ്ദത്തിൽ നിന്നാണ് 'മദർ ,മാതാവ് , 'അമ്മ ' എന്ന ശബ്ദങ്ങളുടെ ഉറവിടം.മാതാവ് എന്നാൽ അളക്കുന്നവൾ എന്നാണ് അർഥം . എന്ത് അളക്കുന്നവൾ ? കുട്ടികളുടെ വൈചാരികവും വൈകാരികവുമായ മനസ്സ് അളക്കാൻ കഴിയുന്നവൾ.അതുകൊണ്ടു അമ്മക്ക് കണ്ണ് ഇല്ലെങ്കിലും , കാത് ഇല്ലെങ്കിലും കാര്യങ്ങൾ മനസ്സ്കൊണ്ട് ദർശിക്കാൻ കഴിയുന്നവളാണ് .ഈ ലോകത്തിൽ നമ്മെ ചതിക്കാത്ത ഒരേ ഒരു വ്യക്തിയുണ്ടെങ്കിൽ ,ആളുണ്ടെകിൽ അത് നമ്മുടെ 'അമ്മ ,അമ്മ മാത്രം !! അമ്മയെ ദൈവത്തെ പോലെ കാണാനാണ് അമ്പലങ്ങളിൽ നിന്നും ,പള്ളികളിൽ നിന്നും ,സ്കൂളിൽ നിന്നും ചെറുപ്പകാലങ്ങളിൽ പഠിപ്പിച്ചിരുന്നത് .പൂർണമായും തെറ്റ് .അമ്മയെ ദൈവത്തെ പോലെയല്ല , അമ്മയെ ദൈവമായി തന്നെ കാണണം എന്നതാണ് ശരി.
ഇരക്കും ഇണക്കും വേണ്ടിയുള്ള നമ്മുടെ സമകാലീന ജീവിതത്തിലെ ദേശവും കാലവും പ്രതിഫലിപ്പിച്ചു ചിന്താസരണികൾക്കു നവ്യത ഉണ്ടാക്കാനുള്ള കനകാവസരമായി ബിന്ദു പണിക്കർ രചിച്ച “കോഫി വിത്ത് ഗാന്ധാരിയമ്മ” എന്ന സജീവമായ സാഹിത്യസൃഷ്ടിയെ സമ്മോദം കാണാവുന്നതാണ്.
പ്രൊഫ.ഡോ.ശശിധരൻ, Ph.D, M.Phil, M.A,(JNU)
Sent from my iPad